Saturday, March 22, 2014

തിര- ചലച്ചിത്ര നിരൂപണം

                   

(കേരളത്തിലെ  ഏറ്റവും വലിയ ഓണ്‍ലൈന്‍ സിനിമ പ്രോമോട്ടിംഗ് സൈറ്റായ MMC Movie Promotion  തിര / ഗീതാഞ്ജലി എന്നീ ചിത്രങ്ങളുടെ റിലീസിനോടനുബന്ധിച്ച് നടത്തിയ റീവ്യൂ കോണ്ടസ്റ്റിലെ സമ്മാനാര്‍ഹമായ നിരൂപണം           

 facebook link-   

    https://www.facebook.com/mmcmoviepromotion/photos/t.100001277662655/548439485242054/?type=3&theater


link from MMC website-

http://www.filmelon.com/posts/thira-review-vysakh )



തിര.... ഒറ്റ വാക്കില്‍ പറഞ്ഞാല്‍, സുനാമി തിര  മൂന്ന്‍ സിനിമകള്‍... മൂന്ന് പ്രമേയങ്ങള്‍.... മുഖ്യധാര സംവിധായകരുടെ നിരയിലേക്കുയരും വിധം പക്വമായ സംവിധാന സംരംഭം കൊണ്ട് വിനീത് ശ്രീനിവാസന്‍ വീണ്ടും വിസ്മയിപ്പിച്ചു....


വ്യത്യസ്ഥതയുടെ പുതിയോരധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ടായിരുന്നു ഈ സിനിമയുടെ ജനനം തന്നെ.. കേരളത്തിന് പുറത്തെ ഷൂട്ടിങ്ങ് പശ്ചാത്തലം... ഉടനീളം ഹിന്ദിയും മലയാളവും തമിഴുമൊക്കെ കലര്‍ന്ന സംസ്ക്കാരങ്ങളുടെ; കഥാപാത്രങ്ങളുടെ സങ്കലനം.. ഒരു ത്രില്ലിംഗ് സ്റ്റോറിയുടെ ചടുലതയെ, അതേപടി സ്ക്രീനില്‍ പകര്‍ത്താന്‍ ഫിലിം ഫോര്‍മാറ്റില്‍ ചെയ്ത സിനിമാറ്റോഗ്രഫി ഒരുപാടധികം സഹായിച്ചിട്ടുണ്ട് .. മലയാളത്തില്‍ മാറ്റത്തിന്‍റെ ഫ്രെയിമുകള്‍ സൃഷ്ട്ടിച്ച സ്വന്തം ജോമോന്‍ അണ്ണന് ഒരു വലിയ ഹഗ്.. 



പ്രമേയപരമായി പുതുമകള്‍ അവകാശപ്പെടാനാവാത്ത സിനിമയാണ് തിര.. പരസ്പരം ബന്ധിപ്പിക്കപ്പെടുന്ന രണ്ട് കഥാപാത്രങ്ങളായി ധ്യാന്‍ ശ്രീനിവാസന്‍റെ നവീനും, ശോഭനയുടെ ഡോക്ട്ടര്‍ രോഹിണി പ്രണബും ആദ്യാവസാനം സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് സിനിമയില്‍.. പലപ്പോഴും ഡോ: രോഹിണിയുടെ പഞ്ച് ഡയലോഗുകളും സ്ക്രീന്‍ പ്രെസന്‍സുമാണ് പ്രേക്ഷകനെയും, കഥയെയും മുന്നോട്ടു കൊണ്ടുപോയിരുന്നതെന്ന്‍ തോന്നിപോയി.. തുടക്കകാരന്‍റെ ഇണക്കക്കുറവില്ലാതെ ധ്യാനും അരങ്ങേറ്റം ഗംഭീരമാക്കി...


കഥയുടെ ത്രില്ലിംഗ് അതിന്‍റെ മേക്കിങ്ങില്‍ തന്നെയാണെന്ന് നിസ്സംശയം പറയാം.. ഒരുപാട് സാധ്യതകളൊന്നുമില്ലാത്ത കഥാഗതിയ്ക്ക്, മികച്ച പശ്ചാത്തല സംഗീതവും, കുറിക്കു കൊള്ളുന്ന ചില സംഭാഷണങ്ങളും, ജോമോന്‍റെ ഫ്രെയിമുകളും ചേര്‍ന്നൊരുക്കുന്ന സൌന്ദര്യാത്മകത ചിത്രത്തെ ഒരു 'ഫീല്‍ ഗുഡ് മൂവി' നിലവാരത്തില്‍ സുരക്ഷിതമായി എത്തിച്ചിട്ടുണ്ട്..


ഗായകനായ സംവിധായകന്‍റെ മ്യൂസിക്കല്‍ സെന്‍സ് മുന്‍ ചിത്രങ്ങളിലെന്നപോലെ തന്നെ ഇവിടെയും നല്ല വണ്ണം വര്‍ക്ക് ഔട്ടായിട്ടുണ്ട്... ഷാന്‍ റഹ്മാന്‍റെ നേത്രത്വത്തിലുള്ള മ്യൂസിക്കല്‍ ഡിപ്പാര്‍ട്ട്മെന്റെ പതിവുപോലെ അദ്ദേഹത്തിന് നല്ല പിന്തുണ നല്‍കിയിട്ടുണ്ട്... സിനിമ പുറത്തിറങ്ങും മുന്‍പ് തന്നെ വൈറലായ "താഴ്വാരം..." സോങ്ങ്, മികച്ച പശ്ചാത്തല സംഗീതം തുടങ്ങിയവ എടുത്ത് പറയാവുന്ന നേട്ടങ്ങളാണ്... ഒരു ത്രില്ലിംഗ് സിനിമയുടെ മൂഡ്‌ ഓരോ ഫ്രെയിമിലും കാത്തു സൂക്ഷിച്ചുക്കൊണ്ടാണ് രഞ്ജന്‍ അബ്രഹാമിന്‍റെ എഡിറ്റിംഗ് അതിന് ജീവന്‍ പകരുന്നത്...


രാജേഷ് മന്തോടിയെന്ന പുതുമുഖ എഴുത്തുക്കാരന് വരാനിരിക്കുന്ന 'രാക്ഷസ്സ തിരകളുടെ' തള്ളിക്കയറ്റത്തില്‍ പ്രേക്ഷകനെ നല്ല വണ്ണം ബോധ്യപ്പെടുത്തേണ്ടതായുണ്ട്..തുടര്‍ക്കഥ പരമ്പരയിലെ 'തിര-1' ല്‍ കഥാപാത്രങ്ങളിലും, സന്ദര്‍ഭങ്ങളിലും ദുരൂഹതകള്‍ ബാക്കി നിര്‍ത്തി വരവറിയിക്കാന്‍ അദ്ദേഹത്തിനായി...

കഥയില്‍ ധ്യാനിന്‍റെ , നവീന്‍ പറയുന്ന പോലെ "വാക്കുകളില്‍ എന്തൊക്കെയോ ഒളിപ്പിച്ചുവെച്ചുകൊണ്ടാണ്" സിനിമയും അവസാനിക്കുന്നത്.. രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ , കൂടുതല്‍ ആകസ്മികതയും രൌദ്രതാളവുമായി തിര വീണ്ടും ആര്‍ത്തിരമ്പട്ടെ......

Sunday, January 13, 2013

സഫലമീ യാത്ര


                                                 യാത്ര 

മഴ കാത്ത്  മരവിച്ച മനസും  പേറി , ഇരുള്‍ വെളിച്ചത്തെ സാക്ഷിയാക്കിയി യാത്ര 



പാര്‍ശ്വിക വിപര്യയതത്വങ്ങളെ ശിരസ്സിലേറ്റി യാത്ര തുടര്‍ന്നു 





നിന്‍ നയനതീക്ഷണതയിലലിയാത്ത മൌനവാചാലങ്ങള്‍ മാത്രമെന്‍ സ്വത്ത് 



തുരുമ്പെടുത്ത വള്ളത്തിന്‍, പ്രത്യാശയെ ആശീര്‍വഹിച്ചു നാം തുടങ്ങി 


കടലിലെറിഞ്ഞ കോസ്മെറ്റിക് പൊളിട്രിക്സിനെയും, സ്വതസിദ്ധ-
പ്രത്യയശാസ്ത്ര ബോധധാരയെയും നോക്കി ഇളിച്ചു കാട്ടി 


മുന്നോട്ടുള്ള പ്രയാണം മാത്രം മനസ്സില്‍ 


പുതുസ്വാതന്ത്രത്തിന്‍ സത്ത് സിരകളിലമരവേ ജന്മചാപല്യങ്ങള്‍-
മറന്നു ഇരുധ്രുവങ്ങളും 


തിരയിളക്കം സൃഷ്ട്ടിച്ച നനുത്ത ഓര്‍മ്മകളില്‍ മരവിച്ച പാദങ്ങളെ-
മുന്നോട്ടെടുക്കുവാന്‍ മുതിരവെ 


മിഥ്യയെ തിരസ്കൃതരൂപേണ പുച്ഛിച്ചു തള്ളും  മുന്‍പേ  


ശതവേഗതയില്‍ ഭ്രമിച്ച രാക്ഷസ്സതിരകള്‍ വിഴുങ്ങിയിരുന്നു ആ മോഹന-
നൌകയെ

ഓര്‍മ്മകളെ പിന്നിലാക്കി മുന്നോട്ടുക്കുതിക്കാന്‍ കരുത്ത് പകര്‍ന്ന് ആ-
ഭീകരതയും ഉള്‍വലിഞ്ഞു 


കരക്കാറ്റ്, കടല്‍ക്കാറ്റിനായി  ആത്മഹത്യ ചെയ്ത വേളയില്‍, തകര്‍ന്ന-
 വള്ളത്തില്‍, ഉരുക്ക് ഹൃദയത്തിന്‍ കരുത്തോടെ ഞാന്‍ മുന്നോട്ട് തന്നെ 


മനുസ്മൃതികള്‍ തീണ്ടാത്ത, നാളെയുടെ സുവര്‍ണ്ണ നാമ്പുകള്‍ക്ക്-
കിളിര്‍ക്കാന്‍ പുതുമണ്ണ് വേണം 


കാണാമറയത്തെ സ്വപ്നദ്വീപിനെ മനസ്സില്‍ പ്രതിഷ്ട്ടിച്ച പരമാര്‍ത്ഥം 


അടുത്ത പുലരിയില്‍ ലക്‌ഷ്യം കണ്ടേക്കാവുന്ന ഈ യാത്രയ്ക്കു-
യുഗാന്തരങ്ങളുടെ മൂടുപടം ചാര്‍ത്തുകയാണ് എന്റെ സ്വപ്നങ്ങളും-
മോഹങ്ങളും

ഇന്നീ യാത്രയില്‍ ഞാന്‍ ഏകനാണ് .....


നിമിഷാര്‍ദ്ധങ്ങള്‍ ചവിട്ടിയരച്ച ഒരു യാത്രയുടെ ബാക്കിപത്രം കണക്കെ 


ഈ യാത്ര ശുഭകരമാകട്ടെ ...........!!!!!!!!!!!!!!!!!!!!!!!!!!!!!!!!! 


ചിത്രം, കടപ്പാട് -ഗൂഗിള്‍



Friday, November 16, 2012

സഹോദരി , നിനക്കായി ...

                                 മൂകസാക്ഷി -ഒരു സഹോദരിയുടെ ഓര്‍മ്മയ്ക്ക്‌                     



                  
പൌരസ്ത്യ  മൂകദ്രിഷ്ട്ടാനങ്ങളിലെ  നീര്‍ഭേദകങ്ങളിലലിഞ്ഞ് 
                                                          ഇതള്‍ക്കൂമ്പി  മരിക്കാത്ത സാഹോദര്യമേ

വാചാല വികര്‍ന്ന ധൂമശ്രിഷ്ട്ടിയില്‍ സ്വയമലിയാത്ത അഗ്രജ നാരീരൂപമേ 
                                                            നിനക്ക് സ്വസ്തി
നിന്‍   മായാത്ത   നിശ്വാസ ഗതിയില്‍-                      മരുവത്കരിക്കാത്ത ഉച്ചസ്ഥായിയില്‍ 
                                                             വിളങ്ങിടും നൈര്‍മല്യരൂപമേ ..


അധിനിവേശ തോക്കിന്‍ മുന്‍പില്‍ ,

 അനധികൃത സത്യത്തിന്‍ വഴിയില്‍- 
ഉടമുറിയാത്ത  നിന്‍ യുഗങ്ങളെ സ്മരിക്കട്ടെ .


വിഴിയില്‍ , സത്വത്തിന്‍ മുറിപ്പാടുകളില്‍,   നിന്‍ നിനവില്‍ പുതുസ്വാതന്ത്യം തെളിയട്ടെ .


പിറവിയുടെ അസ്ഥിത്വങ്ങളില്‍ ,
മറവിയുടെ ആഴക്കയങ്ങളില്‍ 
 ഒരായിരം സഡാക്കോ കൊക്കുകള്‍ നിനക്കായി -
                                                            അര്‍പ്പിക്കട്ടെ സോദരി.


              ഉയര്‍ത്തെഴുന്നേല്‍ക്കൂ .................


ഓര്‍മ്മപെടുത്തല്‍ : മലാല യൂസഫ്‌ സായി , വിശ്വ പൌത്രി