നഷ്ട്ടനായിക
നീരാഞ്ജനം തളിര്‍ത്ത മുടിക്കെട്ടുകളിലെ സുഗന്ധ സാനുവിനായി
വീണ്ടും തിരഞ്ഞു ഞാന്‍
നെറ്റിയിലെ ചന്ദനക്കുളിരിന്റെ നൈര്‍മല്ല്യ സ്വരൂപത്തെ ഇന്ന്
വീണ്ടും തേടിയലഞ്ഞു ഞാന്‍
നനുത്ത കൌമാര സ്മ്രിതികളെ തഴുകിയ പുലര്‍മഞ്ഞിന്‍ നാമ്പില്‍
പരിചിതമായ മുഖസൌന്ദര്യം മറഞ്ഞു അകലയെങ്ങോ പോയി
ഹൃദയ നോവിന്‍ രാവുകളെ ,മറക്കാത്ത ഓര്‍മകളില്‍ പിന്നെയും
നിന്നിലെക്കായി ഞാന്‍ നടന്നു
സത്വ സമത്വ ചിന്തകള്‍ എന്നിലും നിന്നിലും അലിഞ്ഞകന്നപ്പോള്‍ നാമൊന്നായി
ഒരു ജീവനതന്ത്രം നാം മെനഞ്ഞപ്പോള്‍ ,ചുറ്റും നിന്ന്
ശകാരിച്ചവര്‍ മറുവാക്കുകള്‍ക്കായി കാത്തിരിക്കുകയായിരുന്നു
ഒടുവിലൊരു ജീവാത്മാവിനെ എനിക്കായി സമ്മാനിച്ച്
നീ വിസ്മൃതിയിലാണ്ടാമാര്ന്നപോഴും
നിന്നിലെ ഞാനായി, എന്നിലെ നീയായ്, നമ്മിലെ പുതുശ്വാസമായി ഞാനിന്നും ജീവിക്കുന്നു
വരണ്ട ഈ ദിനത്തില്‍ ,മനസ്സ് കലുഷിതമായ ഈ മാത്രയില്‍ , പൊടിതട്ടിയെടുത്ത ഈ പഴയ ഡയറിയില്‍ നിന്നെ ഞാന്‍ വീണ്ടും കണ്ടുമുട്ടി ..
"നിന്റെ ഒന്നാം ചരമദിനം ........
നമ്മുടെ മകന്റെ ഒന്നാം പിറന്നാള്‍ ........
അതിന്നായിരുന്നു ....!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!