Sunday, January 13, 2013

സഫലമീ യാത്ര


                                                 യാത്ര 

മഴ കാത്ത്  മരവിച്ച മനസും  പേറി , ഇരുള്‍ വെളിച്ചത്തെ സാക്ഷിയാക്കിയി യാത്ര 



പാര്‍ശ്വിക വിപര്യയതത്വങ്ങളെ ശിരസ്സിലേറ്റി യാത്ര തുടര്‍ന്നു 





നിന്‍ നയനതീക്ഷണതയിലലിയാത്ത മൌനവാചാലങ്ങള്‍ മാത്രമെന്‍ സ്വത്ത് 



തുരുമ്പെടുത്ത വള്ളത്തിന്‍, പ്രത്യാശയെ ആശീര്‍വഹിച്ചു നാം തുടങ്ങി 


കടലിലെറിഞ്ഞ കോസ്മെറ്റിക് പൊളിട്രിക്സിനെയും, സ്വതസിദ്ധ-
പ്രത്യയശാസ്ത്ര ബോധധാരയെയും നോക്കി ഇളിച്ചു കാട്ടി 


മുന്നോട്ടുള്ള പ്രയാണം മാത്രം മനസ്സില്‍ 


പുതുസ്വാതന്ത്രത്തിന്‍ സത്ത് സിരകളിലമരവേ ജന്മചാപല്യങ്ങള്‍-
മറന്നു ഇരുധ്രുവങ്ങളും 


തിരയിളക്കം സൃഷ്ട്ടിച്ച നനുത്ത ഓര്‍മ്മകളില്‍ മരവിച്ച പാദങ്ങളെ-
മുന്നോട്ടെടുക്കുവാന്‍ മുതിരവെ 


മിഥ്യയെ തിരസ്കൃതരൂപേണ പുച്ഛിച്ചു തള്ളും  മുന്‍പേ  


ശതവേഗതയില്‍ ഭ്രമിച്ച രാക്ഷസ്സതിരകള്‍ വിഴുങ്ങിയിരുന്നു ആ മോഹന-
നൌകയെ

ഓര്‍മ്മകളെ പിന്നിലാക്കി മുന്നോട്ടുക്കുതിക്കാന്‍ കരുത്ത് പകര്‍ന്ന് ആ-
ഭീകരതയും ഉള്‍വലിഞ്ഞു 


കരക്കാറ്റ്, കടല്‍ക്കാറ്റിനായി  ആത്മഹത്യ ചെയ്ത വേളയില്‍, തകര്‍ന്ന-
 വള്ളത്തില്‍, ഉരുക്ക് ഹൃദയത്തിന്‍ കരുത്തോടെ ഞാന്‍ മുന്നോട്ട് തന്നെ 


മനുസ്മൃതികള്‍ തീണ്ടാത്ത, നാളെയുടെ സുവര്‍ണ്ണ നാമ്പുകള്‍ക്ക്-
കിളിര്‍ക്കാന്‍ പുതുമണ്ണ് വേണം 


കാണാമറയത്തെ സ്വപ്നദ്വീപിനെ മനസ്സില്‍ പ്രതിഷ്ട്ടിച്ച പരമാര്‍ത്ഥം 


അടുത്ത പുലരിയില്‍ ലക്‌ഷ്യം കണ്ടേക്കാവുന്ന ഈ യാത്രയ്ക്കു-
യുഗാന്തരങ്ങളുടെ മൂടുപടം ചാര്‍ത്തുകയാണ് എന്റെ സ്വപ്നങ്ങളും-
മോഹങ്ങളും

ഇന്നീ യാത്രയില്‍ ഞാന്‍ ഏകനാണ് .....


നിമിഷാര്‍ദ്ധങ്ങള്‍ ചവിട്ടിയരച്ച ഒരു യാത്രയുടെ ബാക്കിപത്രം കണക്കെ 


ഈ യാത്ര ശുഭകരമാകട്ടെ ...........!!!!!!!!!!!!!!!!!!!!!!!!!!!!!!!!! 


ചിത്രം, കടപ്പാട് -ഗൂഗിള്‍