Sunday, September 30, 2012

ഓര്‍മ്മതന്‍ സുഗന്ധം

                                                    നഷ്ട്ടനായിക 

നീരാഞ്ജനം തളിര്‍ത്ത മുടിക്കെട്ടുകളിലെ സുഗന്ധ സാനുവിനായി
                                                                               വീണ്ടും തിരഞ്ഞു ഞാന്‍
നെറ്റിയിലെ ചന്ദനക്കുളിരിന്റെ നൈര്‍മല്ല്യ സ്വരൂപത്തെ  ഇന്ന്
                                                                                വീണ്ടും തേടിയലഞ്ഞു ഞാന്‍
നനുത്ത കൌമാര സ്മ്രിതികളെ  തഴുകിയ പുലര്‍മഞ്ഞിന്‍ നാമ്പില്‍
                                               പരിചിതമായ മുഖസൌന്ദര്യം  മറഞ്ഞു അകലയെങ്ങോ   പോയി
ഹൃദയ നോവിന്‍ രാവുകളെ ,മറക്കാത്ത ഓര്‍മകളില്‍ പിന്നെയും
                                                                               നിന്നിലെക്കായി  ഞാന്‍ നടന്നു
സത്വ സമത്വ ചിന്തകള്‍ എന്നിലും നിന്നിലും അലിഞ്ഞകന്നപ്പോള്‍ നാമൊന്നായി
ഒരു ജീവനതന്ത്രം നാം മെനഞ്ഞപ്പോള്‍ ,ചുറ്റും നിന്ന്
                                                             ശകാരിച്ചവര്‍  മറുവാക്കുകള്‍ക്കായി  കാത്തിരിക്കുകയായിരുന്നു
ഒടുവിലൊരു ജീവാത്മാവിനെ എനിക്കായി സമ്മാനിച്ച്
നീ വിസ്മൃതിയിലാണ്ടാമാര്ന്നപോഴും
നിന്നിലെ ഞാനായി,  എന്നിലെ നീയായ്‌, നമ്മിലെ പുതുശ്വാസമായി  ഞാനിന്നും ജീവിക്കുന്നു

വരണ്ട ഈ ദിനത്തില്‍ ,മനസ്സ് കലുഷിതമായ ഈ മാത്രയില്‍ , പൊടിതട്ടിയെടുത്ത  ഈ പഴയ ഡയറിയില്‍  നിന്നെ ഞാന്‍ വീണ്ടും കണ്ടുമുട്ടി ..



"നിന്റെ ഒന്നാം ചരമദിനം ........
                                             നമ്മുടെ മകന്റെ ഒന്നാം പിറന്നാള്‍ ........
                                 അതിന്നായിരുന്നു ....!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
                                                                              

Tuesday, September 18, 2012

എന്റെ ആദ്യത്തെ തിരക്കഥ

'ദലമര്ര്മരങ്ങള്‍ ' ഒരാമുഖം


പ്രൊഫഷണല്‍  കോളേജ് ജീവിതം  - നാല് ഉറ്റ സുഹൃത്തുക്കള്‍  -സൌഹൃദം  - പ്രണയം - അതിജീവനത്തിന്റെ നേര്‍ത്ത മുഖം  -   മാറ്റത്തിന്റെ കാറ്റ് -

ജീവിത ഗന്ധിയായ ഒരു പിടി നല്ല മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകന്  മുന്‍പില്‍ ദ്രിശ്യാവിഷ്കരിക്കാനുള്ള ആത്മാര്‍ഥമായ  ഒരു ശ്രമം . ഒരു  ചലച്ചിത്ര എഴുത്തുകാരന്‍ ,സംവിധായകന്‍  എന്നാ നിലയിലുള്ള എന്റെ ആദ്യ സംരംഭം ...