മൂകസാക്ഷി -ഒരു സഹോദരിയുടെ ഓര്‍മ്മയ്ക്ക്
ഇതള്ക്കൂമ്പി മരിക്കാത്ത സാഹോദര്യമേ
വാചാല വികര്ന്ന ധൂമശ്രിഷ്ട്ടിയില് സ്വയമലിയാത്ത അഗ്രജ നാരീരൂപമേ
നിനക്ക് സ്വസ്തി
നിന് മായാത്ത നിശ്വാസ ഗതിയില്‍- മരുവത്കരിക്കാത്ത ഉച്ചസ്ഥായിയില്‍
വിളങ്ങിടും നൈര്മല്യരൂപമേ ..
അധിനിവേശ തോക്കിന് മുന്പില് ,
അനധികൃത സത്യത്തിന് വഴിയില്‍-
അനധികൃത സത്യത്തിന് വഴിയില്‍-
ഉടമുറിയാത്ത നിന് യുഗങ്ങളെ സ്മരിക്കട്ടെ .
വിഴിയില്‍ , സത്വത്തിന് മുറിപ്പാടുകളില്‍, നിന് നിനവില്‍ പുതുസ്വാതന്ത്യം തെളിയട്ടെ .
പിറവിയുടെ അസ്ഥിത്വങ്ങളില്‍ ,
മറവിയുടെ ആഴക്കയങ്ങളില്‍
മറവിയുടെ ആഴക്കയങ്ങളില്‍
ഒരായിരം സഡാക്കോ കൊക്കുകള്‍ നിനക്കായി -
അര്‍പ്പിക്കട്ടെ സോദരി.
ഉയര്‍ത്തെഴുന്നേല്‍ക്കൂ .................
ഓര്‍മ്മപെടുത്തല്‍ : മലാല യൂസഫ് സായി , വിശ്വ പൌത്രി