Saturday, March 22, 2014

തിര- ചലച്ചിത്ര നിരൂപണം

                   

(കേരളത്തിലെ  ഏറ്റവും വലിയ ഓണ്‍ലൈന്‍ സിനിമ പ്രോമോട്ടിംഗ് സൈറ്റായ MMC Movie Promotion  തിര / ഗീതാഞ്ജലി എന്നീ ചിത്രങ്ങളുടെ റിലീസിനോടനുബന്ധിച്ച് നടത്തിയ റീവ്യൂ കോണ്ടസ്റ്റിലെ സമ്മാനാര്‍ഹമായ നിരൂപണം           

 facebook link-   

    https://www.facebook.com/mmcmoviepromotion/photos/t.100001277662655/548439485242054/?type=3&theater


link from MMC website-

http://www.filmelon.com/posts/thira-review-vysakh )തിര.... ഒറ്റ വാക്കില്‍ പറഞ്ഞാല്‍, സുനാമി തിര  മൂന്ന്‍ സിനിമകള്‍... മൂന്ന് പ്രമേയങ്ങള്‍.... മുഖ്യധാര സംവിധായകരുടെ നിരയിലേക്കുയരും വിധം പക്വമായ സംവിധാന സംരംഭം കൊണ്ട് വിനീത് ശ്രീനിവാസന്‍ വീണ്ടും വിസ്മയിപ്പിച്ചു....


വ്യത്യസ്ഥതയുടെ പുതിയോരധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ടായിരുന്നു ഈ സിനിമയുടെ ജനനം തന്നെ.. കേരളത്തിന് പുറത്തെ ഷൂട്ടിങ്ങ് പശ്ചാത്തലം... ഉടനീളം ഹിന്ദിയും മലയാളവും തമിഴുമൊക്കെ കലര്‍ന്ന സംസ്ക്കാരങ്ങളുടെ; കഥാപാത്രങ്ങളുടെ സങ്കലനം.. ഒരു ത്രില്ലിംഗ് സ്റ്റോറിയുടെ ചടുലതയെ, അതേപടി സ്ക്രീനില്‍ പകര്‍ത്താന്‍ ഫിലിം ഫോര്‍മാറ്റില്‍ ചെയ്ത സിനിമാറ്റോഗ്രഫി ഒരുപാടധികം സഹായിച്ചിട്ടുണ്ട് .. മലയാളത്തില്‍ മാറ്റത്തിന്‍റെ ഫ്രെയിമുകള്‍ സൃഷ്ട്ടിച്ച സ്വന്തം ജോമോന്‍ അണ്ണന് ഒരു വലിയ ഹഗ്.. പ്രമേയപരമായി പുതുമകള്‍ അവകാശപ്പെടാനാവാത്ത സിനിമയാണ് തിര.. പരസ്പരം ബന്ധിപ്പിക്കപ്പെടുന്ന രണ്ട് കഥാപാത്രങ്ങളായി ധ്യാന്‍ ശ്രീനിവാസന്‍റെ നവീനും, ശോഭനയുടെ ഡോക്ട്ടര്‍ രോഹിണി പ്രണബും ആദ്യാവസാനം സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് സിനിമയില്‍.. പലപ്പോഴും ഡോ: രോഹിണിയുടെ പഞ്ച് ഡയലോഗുകളും സ്ക്രീന്‍ പ്രെസന്‍സുമാണ് പ്രേക്ഷകനെയും, കഥയെയും മുന്നോട്ടു കൊണ്ടുപോയിരുന്നതെന്ന്‍ തോന്നിപോയി.. തുടക്കകാരന്‍റെ ഇണക്കക്കുറവില്ലാതെ ധ്യാനും അരങ്ങേറ്റം ഗംഭീരമാക്കി...


കഥയുടെ ത്രില്ലിംഗ് അതിന്‍റെ മേക്കിങ്ങില്‍ തന്നെയാണെന്ന് നിസ്സംശയം പറയാം.. ഒരുപാട് സാധ്യതകളൊന്നുമില്ലാത്ത കഥാഗതിയ്ക്ക്, മികച്ച പശ്ചാത്തല സംഗീതവും, കുറിക്കു കൊള്ളുന്ന ചില സംഭാഷണങ്ങളും, ജോമോന്‍റെ ഫ്രെയിമുകളും ചേര്‍ന്നൊരുക്കുന്ന സൌന്ദര്യാത്മകത ചിത്രത്തെ ഒരു 'ഫീല്‍ ഗുഡ് മൂവി' നിലവാരത്തില്‍ സുരക്ഷിതമായി എത്തിച്ചിട്ടുണ്ട്..


ഗായകനായ സംവിധായകന്‍റെ മ്യൂസിക്കല്‍ സെന്‍സ് മുന്‍ ചിത്രങ്ങളിലെന്നപോലെ തന്നെ ഇവിടെയും നല്ല വണ്ണം വര്‍ക്ക് ഔട്ടായിട്ടുണ്ട്... ഷാന്‍ റഹ്മാന്‍റെ നേത്രത്വത്തിലുള്ള മ്യൂസിക്കല്‍ ഡിപ്പാര്‍ട്ട്മെന്റെ പതിവുപോലെ അദ്ദേഹത്തിന് നല്ല പിന്തുണ നല്‍കിയിട്ടുണ്ട്... സിനിമ പുറത്തിറങ്ങും മുന്‍പ് തന്നെ വൈറലായ "താഴ്വാരം..." സോങ്ങ്, മികച്ച പശ്ചാത്തല സംഗീതം തുടങ്ങിയവ എടുത്ത് പറയാവുന്ന നേട്ടങ്ങളാണ്... ഒരു ത്രില്ലിംഗ് സിനിമയുടെ മൂഡ്‌ ഓരോ ഫ്രെയിമിലും കാത്തു സൂക്ഷിച്ചുക്കൊണ്ടാണ് രഞ്ജന്‍ അബ്രഹാമിന്‍റെ എഡിറ്റിംഗ് അതിന് ജീവന്‍ പകരുന്നത്...


രാജേഷ് മന്തോടിയെന്ന പുതുമുഖ എഴുത്തുക്കാരന് വരാനിരിക്കുന്ന 'രാക്ഷസ്സ തിരകളുടെ' തള്ളിക്കയറ്റത്തില്‍ പ്രേക്ഷകനെ നല്ല വണ്ണം ബോധ്യപ്പെടുത്തേണ്ടതായുണ്ട്..തുടര്‍ക്കഥ പരമ്പരയിലെ 'തിര-1' ല്‍ കഥാപാത്രങ്ങളിലും, സന്ദര്‍ഭങ്ങളിലും ദുരൂഹതകള്‍ ബാക്കി നിര്‍ത്തി വരവറിയിക്കാന്‍ അദ്ദേഹത്തിനായി...

കഥയില്‍ ധ്യാനിന്‍റെ , നവീന്‍ പറയുന്ന പോലെ "വാക്കുകളില്‍ എന്തൊക്കെയോ ഒളിപ്പിച്ചുവെച്ചുകൊണ്ടാണ്" സിനിമയും അവസാനിക്കുന്നത്.. രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ , കൂടുതല്‍ ആകസ്മികതയും രൌദ്രതാളവുമായി തിര വീണ്ടും ആര്‍ത്തിരമ്പട്ടെ......

8 comments:

 1. ഇതിനോ എപ്പോ :) അന്ന് കണ്ടിരുന്നു

  ReplyDelete
  Replies
  1. അങ്ങനൊക്കെ സംഭവിച്ചുപോയ്‌ മച്ചാ... :) എന്‍റെ എഫ്. ബി ടൈംലൈനില്‍ സമ്മാനാര്‍ഹമായ നിരൂപണത്തെപറ്റി സംഘാടകര്‍ തന്നെ അറിയിച്ചിരുന്നല്ലോ...

   Delete
 2. ഇതൊന്ന് കാണണം!

  ReplyDelete
  Replies
  1. തീര്‍ച്ചയായും കാണണം ഏട്ടാ... ഇഷ്ട്ടപ്പെടും.. :)

   Delete
 3. തിര കണ്ടു ,പ്രമേയത്തിലെ പുതുമയില്ലായ്മ മികച്ച അവതരണം കൊണ്ട് മറികടന്നു ,വളരെയേറെ സാമൂഹിക പ്രതിബദ്ധതയുള്ള കഥ വളരെ നന്നായി പറഞ്ഞിരിക്കുന്നു..ഓരോ കഥാപാത്രങ്ങളും മികവ് പുലര്‍ത്തി രണ്ടാം ഭാഗം ഉണ്ടെങ്കില്‍ ..........ആകാംഷയോടെ കാത്തിരിക്കുന്നു....ആശംസകള്‍ വൈശാഖ്‌ !

  ReplyDelete
  Replies
  1. ആദ്യ വരവിന് നന്ദി മിനി ചേച്ചി.. :) . വളരെ നന്നായി തന്നെ പറഞ്ഞു ചേച്ചി.. സിനിമ സ്വപ്നം കണ്ടു നടക്കുന്ന എന്നെ പോലുള്ള 'പ്രാന്തന്മാര്‍ക്ക്' വലിയ ആവേശം തന്നെയാണ് വിനീത് ശ്രീനിവാസന്‍ എന്ന യുവ ചലച്ചിത്രകാരന്‍....

   Delete
 4. തിര കണ്ടില്ല.കാണണം.

  ReplyDelete

എന്നാ പിന്നെ അഭിപ്രായം കൂടെ എഴുതീക്കോളൂ