Sunday, January 13, 2013

സഫലമീ യാത്ര


                                                 യാത്ര 

മഴ കാത്ത്  മരവിച്ച മനസും  പേറി , ഇരുള്‍ വെളിച്ചത്തെ സാക്ഷിയാക്കിയി യാത്ര 



പാര്‍ശ്വിക വിപര്യയതത്വങ്ങളെ ശിരസ്സിലേറ്റി യാത്ര തുടര്‍ന്നു 





നിന്‍ നയനതീക്ഷണതയിലലിയാത്ത മൌനവാചാലങ്ങള്‍ മാത്രമെന്‍ സ്വത്ത് 



തുരുമ്പെടുത്ത വള്ളത്തിന്‍, പ്രത്യാശയെ ആശീര്‍വഹിച്ചു നാം തുടങ്ങി 


കടലിലെറിഞ്ഞ കോസ്മെറ്റിക് പൊളിട്രിക്സിനെയും, സ്വതസിദ്ധ-
പ്രത്യയശാസ്ത്ര ബോധധാരയെയും നോക്കി ഇളിച്ചു കാട്ടി 


മുന്നോട്ടുള്ള പ്രയാണം മാത്രം മനസ്സില്‍ 


പുതുസ്വാതന്ത്രത്തിന്‍ സത്ത് സിരകളിലമരവേ ജന്മചാപല്യങ്ങള്‍-
മറന്നു ഇരുധ്രുവങ്ങളും 


തിരയിളക്കം സൃഷ്ട്ടിച്ച നനുത്ത ഓര്‍മ്മകളില്‍ മരവിച്ച പാദങ്ങളെ-
മുന്നോട്ടെടുക്കുവാന്‍ മുതിരവെ 


മിഥ്യയെ തിരസ്കൃതരൂപേണ പുച്ഛിച്ചു തള്ളും  മുന്‍പേ  


ശതവേഗതയില്‍ ഭ്രമിച്ച രാക്ഷസ്സതിരകള്‍ വിഴുങ്ങിയിരുന്നു ആ മോഹന-
നൌകയെ

ഓര്‍മ്മകളെ പിന്നിലാക്കി മുന്നോട്ടുക്കുതിക്കാന്‍ കരുത്ത് പകര്‍ന്ന് ആ-
ഭീകരതയും ഉള്‍വലിഞ്ഞു 


കരക്കാറ്റ്, കടല്‍ക്കാറ്റിനായി  ആത്മഹത്യ ചെയ്ത വേളയില്‍, തകര്‍ന്ന-
 വള്ളത്തില്‍, ഉരുക്ക് ഹൃദയത്തിന്‍ കരുത്തോടെ ഞാന്‍ മുന്നോട്ട് തന്നെ 


മനുസ്മൃതികള്‍ തീണ്ടാത്ത, നാളെയുടെ സുവര്‍ണ്ണ നാമ്പുകള്‍ക്ക്-
കിളിര്‍ക്കാന്‍ പുതുമണ്ണ് വേണം 


കാണാമറയത്തെ സ്വപ്നദ്വീപിനെ മനസ്സില്‍ പ്രതിഷ്ട്ടിച്ച പരമാര്‍ത്ഥം 


അടുത്ത പുലരിയില്‍ ലക്‌ഷ്യം കണ്ടേക്കാവുന്ന ഈ യാത്രയ്ക്കു-
യുഗാന്തരങ്ങളുടെ മൂടുപടം ചാര്‍ത്തുകയാണ് എന്റെ സ്വപ്നങ്ങളും-
മോഹങ്ങളും

ഇന്നീ യാത്രയില്‍ ഞാന്‍ ഏകനാണ് .....


നിമിഷാര്‍ദ്ധങ്ങള്‍ ചവിട്ടിയരച്ച ഒരു യാത്രയുടെ ബാക്കിപത്രം കണക്കെ 


ഈ യാത്ര ശുഭകരമാകട്ടെ ...........!!!!!!!!!!!!!!!!!!!!!!!!!!!!!!!!! 


ചിത്രം, കടപ്പാട് -ഗൂഗിള്‍



Friday, November 16, 2012

സഹോദരി , നിനക്കായി ...

                                 മൂകസാക്ഷി -ഒരു സഹോദരിയുടെ ഓര്‍മ്മയ്ക്ക്‌                     



                  
പൌരസ്ത്യ  മൂകദ്രിഷ്ട്ടാനങ്ങളിലെ  നീര്‍ഭേദകങ്ങളിലലിഞ്ഞ് 
                                                          ഇതള്‍ക്കൂമ്പി  മരിക്കാത്ത സാഹോദര്യമേ

വാചാല വികര്‍ന്ന ധൂമശ്രിഷ്ട്ടിയില്‍ സ്വയമലിയാത്ത അഗ്രജ നാരീരൂപമേ 
                                                            നിനക്ക് സ്വസ്തി
നിന്‍   മായാത്ത   നിശ്വാസ ഗതിയില്‍-                      മരുവത്കരിക്കാത്ത ഉച്ചസ്ഥായിയില്‍ 
                                                             വിളങ്ങിടും നൈര്‍മല്യരൂപമേ ..


അധിനിവേശ തോക്കിന്‍ മുന്‍പില്‍ ,

 അനധികൃത സത്യത്തിന്‍ വഴിയില്‍- 
ഉടമുറിയാത്ത  നിന്‍ യുഗങ്ങളെ സ്മരിക്കട്ടെ .


വിഴിയില്‍ , സത്വത്തിന്‍ മുറിപ്പാടുകളില്‍,   നിന്‍ നിനവില്‍ പുതുസ്വാതന്ത്യം തെളിയട്ടെ .


പിറവിയുടെ അസ്ഥിത്വങ്ങളില്‍ ,
മറവിയുടെ ആഴക്കയങ്ങളില്‍ 
 ഒരായിരം സഡാക്കോ കൊക്കുകള്‍ നിനക്കായി -
                                                            അര്‍പ്പിക്കട്ടെ സോദരി.


              ഉയര്‍ത്തെഴുന്നേല്‍ക്കൂ .................


ഓര്‍മ്മപെടുത്തല്‍ : മലാല യൂസഫ്‌ സായി , വിശ്വ പൌത്രി 

Sunday, September 30, 2012

ഓര്‍മ്മതന്‍ സുഗന്ധം

                                                    നഷ്ട്ടനായിക 

നീരാഞ്ജനം തളിര്‍ത്ത മുടിക്കെട്ടുകളിലെ സുഗന്ധ സാനുവിനായി
                                                                               വീണ്ടും തിരഞ്ഞു ഞാന്‍
നെറ്റിയിലെ ചന്ദനക്കുളിരിന്റെ നൈര്‍മല്ല്യ സ്വരൂപത്തെ  ഇന്ന്
                                                                                വീണ്ടും തേടിയലഞ്ഞു ഞാന്‍
നനുത്ത കൌമാര സ്മ്രിതികളെ  തഴുകിയ പുലര്‍മഞ്ഞിന്‍ നാമ്പില്‍
                                               പരിചിതമായ മുഖസൌന്ദര്യം  മറഞ്ഞു അകലയെങ്ങോ   പോയി
ഹൃദയ നോവിന്‍ രാവുകളെ ,മറക്കാത്ത ഓര്‍മകളില്‍ പിന്നെയും
                                                                               നിന്നിലെക്കായി  ഞാന്‍ നടന്നു
സത്വ സമത്വ ചിന്തകള്‍ എന്നിലും നിന്നിലും അലിഞ്ഞകന്നപ്പോള്‍ നാമൊന്നായി
ഒരു ജീവനതന്ത്രം നാം മെനഞ്ഞപ്പോള്‍ ,ചുറ്റും നിന്ന്
                                                             ശകാരിച്ചവര്‍  മറുവാക്കുകള്‍ക്കായി  കാത്തിരിക്കുകയായിരുന്നു
ഒടുവിലൊരു ജീവാത്മാവിനെ എനിക്കായി സമ്മാനിച്ച്
നീ വിസ്മൃതിയിലാണ്ടാമാര്ന്നപോഴും
നിന്നിലെ ഞാനായി,  എന്നിലെ നീയായ്‌, നമ്മിലെ പുതുശ്വാസമായി  ഞാനിന്നും ജീവിക്കുന്നു

വരണ്ട ഈ ദിനത്തില്‍ ,മനസ്സ് കലുഷിതമായ ഈ മാത്രയില്‍ , പൊടിതട്ടിയെടുത്ത  ഈ പഴയ ഡയറിയില്‍  നിന്നെ ഞാന്‍ വീണ്ടും കണ്ടുമുട്ടി ..



"നിന്റെ ഒന്നാം ചരമദിനം ........
                                             നമ്മുടെ മകന്റെ ഒന്നാം പിറന്നാള്‍ ........
                                 അതിന്നായിരുന്നു ....!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!