Sunday, September 30, 2012

ഓര്‍മ്മതന്‍ സുഗന്ധം

                                                    നഷ്ട്ടനായിക 

നീരാഞ്ജനം തളിര്‍ത്ത മുടിക്കെട്ടുകളിലെ സുഗന്ധ സാനുവിനായി
                                                                               വീണ്ടും തിരഞ്ഞു ഞാന്‍
നെറ്റിയിലെ ചന്ദനക്കുളിരിന്റെ നൈര്‍മല്ല്യ സ്വരൂപത്തെ  ഇന്ന്
                                                                                വീണ്ടും തേടിയലഞ്ഞു ഞാന്‍
നനുത്ത കൌമാര സ്മ്രിതികളെ  തഴുകിയ പുലര്‍മഞ്ഞിന്‍ നാമ്പില്‍
                                               പരിചിതമായ മുഖസൌന്ദര്യം  മറഞ്ഞു അകലയെങ്ങോ   പോയി
ഹൃദയ നോവിന്‍ രാവുകളെ ,മറക്കാത്ത ഓര്‍മകളില്‍ പിന്നെയും
                                                                               നിന്നിലെക്കായി  ഞാന്‍ നടന്നു
സത്വ സമത്വ ചിന്തകള്‍ എന്നിലും നിന്നിലും അലിഞ്ഞകന്നപ്പോള്‍ നാമൊന്നായി
ഒരു ജീവനതന്ത്രം നാം മെനഞ്ഞപ്പോള്‍ ,ചുറ്റും നിന്ന്
                                                             ശകാരിച്ചവര്‍  മറുവാക്കുകള്‍ക്കായി  കാത്തിരിക്കുകയായിരുന്നു
ഒടുവിലൊരു ജീവാത്മാവിനെ എനിക്കായി സമ്മാനിച്ച്
നീ വിസ്മൃതിയിലാണ്ടാമാര്ന്നപോഴും
നിന്നിലെ ഞാനായി,  എന്നിലെ നീയായ്‌, നമ്മിലെ പുതുശ്വാസമായി  ഞാനിന്നും ജീവിക്കുന്നു

വരണ്ട ഈ ദിനത്തില്‍ ,മനസ്സ് കലുഷിതമായ ഈ മാത്രയില്‍ , പൊടിതട്ടിയെടുത്ത  ഈ പഴയ ഡയറിയില്‍  നിന്നെ ഞാന്‍ വീണ്ടും കണ്ടുമുട്ടി ..



"നിന്റെ ഒന്നാം ചരമദിനം ........
                                             നമ്മുടെ മകന്റെ ഒന്നാം പിറന്നാള്‍ ........
                                 അതിന്നായിരുന്നു ....!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
                                                                              

6 comments:

  1. നിന്റെ ഒന്നാം ചരമദിനവും നമ്മുടെ മകന്റെ ഒന്നാം പിറന്നാളും മനസ് പെട്ടെന്ന് ഭൂതകാലത്തിലേക്കു പോയി എന്നോ എപ്പോഴോ ഞാനും പറഞ്ഞ എഴുതിയ വാചകങ്ങള്‍. അകം സ്പര്‍ശിക്കും വാക്കുകള്‍ ഇനിയും എഴുതുക ആശംസകള്‍.

    ReplyDelete
    Replies
    1. ബ്ലോഗ്‌ വായിച്ച പലരും ചോദിച്ചു , ഒരു നഷ്ട്ട പ്രണയത്തിന്റെ മൗനസ്മൃതികള്‍ എവിടെയൊക്കെ ഉണ്ടല്ലോ എന്നു .... സത്യം പറയാലോ ഒരു നഷ്ട്ട ബോധമുണ്ട് .. എന്നോ എങ്ങനെയോ നഷ്ട്ടപ്പെട്ട ഒരു സൌഭാഗ്യത്തെ കുറിച്ച് .. ഒരു പക്ഷെ ചഞ്ചലമായ മനസിന്റെ ജല്പനങ്ങള്‍ മാത്രമാകാം അത്.... മനസ്സ് തതുറന്നുള്ള അഭിപ്രായത്തിനു നന്ദിയുണ്ട് കാത്തിയെട്ട ....

      Delete
  2. വളരെ നന്നായിരിക്കുന്നു വൈശാഖ്‌ ...നല്ല വരികള്‍ ...ഇപ്പോഴേ എഴുത്ത് കറുത്ത് എങ്കില്‍ വളരെ നല്ല കാര്യം ആണ്..അനുഭവങ്ങളെയും സമയത്തെയും ഗുരു ആക്ക്കുക ...ലോകത്തെ അതിന്‍റെ യഥാര്‍ത്ഥ കളര്‍ഇല തന്നെ കാണിക്കുക...

    ReplyDelete
  3. നന്ദി ഐറിസേട്ട...... എന്തിനെയും തുറന്ന മനസോടു കൂടി കാണാനും ഗ്രഹിക്കാനുമുള്ള മനസ്സോടു കൂടി തന്നെ മുന്നോട്ടുള്ള പ്രയാണം തുടരുന്നു.... അനുഭവവും സമയവും തന്നെ ഏറ്റവും വലിയ മുതല്‍കൂട്ടുകള്‍ ..... :):)

    ReplyDelete
  4. നല്ല വരികള്‍ സുഹൃത്തെ..

    ReplyDelete
  5. സന്തോഷം സംഗീത് ഭായ് .. വീണ്ടും വരണം :)

    ReplyDelete

എന്നാ പിന്നെ അഭിപ്രായം കൂടെ എഴുതീക്കോളൂ