Friday, November 16, 2012

സഹോദരി , നിനക്കായി ...

                                 മൂകസാക്ഷി -ഒരു സഹോദരിയുടെ ഓര്‍മ്മയ്ക്ക്‌                     



                  
പൌരസ്ത്യ  മൂകദ്രിഷ്ട്ടാനങ്ങളിലെ  നീര്‍ഭേദകങ്ങളിലലിഞ്ഞ് 
                                                          ഇതള്‍ക്കൂമ്പി  മരിക്കാത്ത സാഹോദര്യമേ

വാചാല വികര്‍ന്ന ധൂമശ്രിഷ്ട്ടിയില്‍ സ്വയമലിയാത്ത അഗ്രജ നാരീരൂപമേ 
                                                            നിനക്ക് സ്വസ്തി
നിന്‍   മായാത്ത   നിശ്വാസ ഗതിയില്‍-                      മരുവത്കരിക്കാത്ത ഉച്ചസ്ഥായിയില്‍ 
                                                             വിളങ്ങിടും നൈര്‍മല്യരൂപമേ ..


അധിനിവേശ തോക്കിന്‍ മുന്‍പില്‍ ,

 അനധികൃത സത്യത്തിന്‍ വഴിയില്‍- 
ഉടമുറിയാത്ത  നിന്‍ യുഗങ്ങളെ സ്മരിക്കട്ടെ .


വിഴിയില്‍ , സത്വത്തിന്‍ മുറിപ്പാടുകളില്‍,   നിന്‍ നിനവില്‍ പുതുസ്വാതന്ത്യം തെളിയട്ടെ .


പിറവിയുടെ അസ്ഥിത്വങ്ങളില്‍ ,
മറവിയുടെ ആഴക്കയങ്ങളില്‍ 
 ഒരായിരം സഡാക്കോ കൊക്കുകള്‍ നിനക്കായി -
                                                            അര്‍പ്പിക്കട്ടെ സോദരി.


              ഉയര്‍ത്തെഴുന്നേല്‍ക്കൂ .................


ഓര്‍മ്മപെടുത്തല്‍ : മലാല യൂസഫ്‌ സായി , വിശ്വ പൌത്രി 

4 comments:

  1. വരികളില്‍ മനോഹാരിത തുളുബി നില്‍ക്കുന്നു പറഞ്ഞു പഴുകാത്ത വാക്കുകള്‍ ..ബ്ലോഗ്‌ ഒന്നുകൂടി സെറ്റ്‌ ചെയ്‌താല്‍ വായനയും കാഴ്ചയും സുഖകരമാവും.

    ReplyDelete
  2. ബ്ലോഗ്‌ മിഴിവുറ്റതാക്കാന്‍ ശ്രമിക്കാം ....

    ReplyDelete
  3. നന്നായിട്ടുണ്ട്...
    ഇനിയുമെഴുതൂ....
    വരികള്‍ക്ക് കൂടുതല്‍ കരുത്തുപകരാന്‍ കഴിയട്ടെ...

    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ഷൈജു ഭായ് .. ഇനിയും വരണം, വായിക്കണം ... :)

      Delete

എന്നാ പിന്നെ അഭിപ്രായം കൂടെ എഴുതീക്കോളൂ