Sunday, January 13, 2013

സഫലമീ യാത്ര


                                                 യാത്ര 

മഴ കാത്ത്  മരവിച്ച മനസും  പേറി , ഇരുള്‍ വെളിച്ചത്തെ സാക്ഷിയാക്കിയി യാത്ര 



പാര്‍ശ്വിക വിപര്യയതത്വങ്ങളെ ശിരസ്സിലേറ്റി യാത്ര തുടര്‍ന്നു 





നിന്‍ നയനതീക്ഷണതയിലലിയാത്ത മൌനവാചാലങ്ങള്‍ മാത്രമെന്‍ സ്വത്ത് 



തുരുമ്പെടുത്ത വള്ളത്തിന്‍, പ്രത്യാശയെ ആശീര്‍വഹിച്ചു നാം തുടങ്ങി 


കടലിലെറിഞ്ഞ കോസ്മെറ്റിക് പൊളിട്രിക്സിനെയും, സ്വതസിദ്ധ-
പ്രത്യയശാസ്ത്ര ബോധധാരയെയും നോക്കി ഇളിച്ചു കാട്ടി 


മുന്നോട്ടുള്ള പ്രയാണം മാത്രം മനസ്സില്‍ 


പുതുസ്വാതന്ത്രത്തിന്‍ സത്ത് സിരകളിലമരവേ ജന്മചാപല്യങ്ങള്‍-
മറന്നു ഇരുധ്രുവങ്ങളും 


തിരയിളക്കം സൃഷ്ട്ടിച്ച നനുത്ത ഓര്‍മ്മകളില്‍ മരവിച്ച പാദങ്ങളെ-
മുന്നോട്ടെടുക്കുവാന്‍ മുതിരവെ 


മിഥ്യയെ തിരസ്കൃതരൂപേണ പുച്ഛിച്ചു തള്ളും  മുന്‍പേ  


ശതവേഗതയില്‍ ഭ്രമിച്ച രാക്ഷസ്സതിരകള്‍ വിഴുങ്ങിയിരുന്നു ആ മോഹന-
നൌകയെ

ഓര്‍മ്മകളെ പിന്നിലാക്കി മുന്നോട്ടുക്കുതിക്കാന്‍ കരുത്ത് പകര്‍ന്ന് ആ-
ഭീകരതയും ഉള്‍വലിഞ്ഞു 


കരക്കാറ്റ്, കടല്‍ക്കാറ്റിനായി  ആത്മഹത്യ ചെയ്ത വേളയില്‍, തകര്‍ന്ന-
 വള്ളത്തില്‍, ഉരുക്ക് ഹൃദയത്തിന്‍ കരുത്തോടെ ഞാന്‍ മുന്നോട്ട് തന്നെ 


മനുസ്മൃതികള്‍ തീണ്ടാത്ത, നാളെയുടെ സുവര്‍ണ്ണ നാമ്പുകള്‍ക്ക്-
കിളിര്‍ക്കാന്‍ പുതുമണ്ണ് വേണം 


കാണാമറയത്തെ സ്വപ്നദ്വീപിനെ മനസ്സില്‍ പ്രതിഷ്ട്ടിച്ച പരമാര്‍ത്ഥം 


അടുത്ത പുലരിയില്‍ ലക്‌ഷ്യം കണ്ടേക്കാവുന്ന ഈ യാത്രയ്ക്കു-
യുഗാന്തരങ്ങളുടെ മൂടുപടം ചാര്‍ത്തുകയാണ് എന്റെ സ്വപ്നങ്ങളും-
മോഹങ്ങളും

ഇന്നീ യാത്രയില്‍ ഞാന്‍ ഏകനാണ് .....


നിമിഷാര്‍ദ്ധങ്ങള്‍ ചവിട്ടിയരച്ച ഒരു യാത്രയുടെ ബാക്കിപത്രം കണക്കെ 


ഈ യാത്ര ശുഭകരമാകട്ടെ ...........!!!!!!!!!!!!!!!!!!!!!!!!!!!!!!!!! 


ചിത്രം, കടപ്പാട് -ഗൂഗിള്‍



21 comments:

  1. ഈ യാത്ര ശുഭകരം തന്നെ ആവട്ടെ
    പക്ഷെ വരികള്‍ ഒന്നൂടെ അടുത്തെയുതിയാല്‍ ഒന്നൂടെ നന്നാവും ട്ടോ

    ReplyDelete
  2. കൊള്ളാം നല്ല വരികൾ

    വരികൾ അടുപ്പിക്കുക, ചിലത് രണ്ട് വരികൾ ആക്കാമായിരുന്നു,
    ഫോണ്ട് മാറ്റുക, ഒന്നൂടെ വ്യക്തമാവണം,

    ReplyDelete
  3. ഈ യാത്ര ശുഭകരമാകട്ടെ ...... ആശംസകള്‍..

    ReplyDelete
  4. അടുത്ത പുലരിയില്‍ ലക്‌ഷ്യം കണ്ടേക്കാവുന്ന ഈ യാത്രയ്ക്കു-
    യുഗാന്തരങ്ങളുടെ മൂടുപടം ചാര്‍ത്തുകയാണ് എന്റെ സ്വപ്നങ്ങളും-
    മോഹങ്ങളും

    ഇന്നീ യാത്രയില്‍ ഞാന്‍ ഏകനാണ്

    എല്ലാവരുടെയും അവസ്ഥ ഇതൊക്കെ തന്നെ... എങ്ങനെയോ നാം ഇവിടെ ഒറ്റപെട്ടു പോകുന്നുണ്ട് ഇവിടെ....

    നന്നായി ആശംസകള്

    ReplyDelete
    Replies
    1. ഒരുപാട് നന്ദിയുണ്ട് റൈനി ഇക്ക.. വീണ്ടും വായിക്കണം :)

      Delete
  5. ആദ്യ വരവിന് നന്ദി , എല്ലാര്‍ക്കും ....

    ReplyDelete
  6. അതെയതെ.
    യാത്ര ശുഭകരമാകട്ടെ

    ReplyDelete
    Replies
    1. നന്ദി അജിത്തെട്ടാ... ഇനിയും വരണം , വായിക്കണം :)

      Delete
  7. ഭാഷാജ്ഞാനം നന്നായി ഉപയോഗിക്കുക.. യാത്ര ശുഭകരമാകട്ടെ. ഭാക്കിപത്രം പോലുള്ള അക്ഷത്തെറ്റുകള്‍ ഒഴിവാക്കുക
    കോസ്മെറ്റിക് പൊളിട്രിക്സ് എന്താ സാധനം?? മനസ്സിലായില്ല

    ReplyDelete
  8. തീര്‍ത്തും പൊള്ളയായ വാദ ഗതികളെ രേഖപ്പെടുത്താന്‍ അനുയോജ്യമായ പദമെന്ന നിലയിലാണ് അങ്ങനെ എഴുതിയത് ഇക്ക .... വിമര്‍ശനാത്മകമായ മറുചിന്തനങ്ങള്‍ക്ക് ഒരുപാട് നന്ദിയുണ്ട് ...:)

    ReplyDelete
  9. അക്ഷരത്തെറ്റുകൾ ഒരുപാടുണ്ട്,ശ്രദ്ധിക്കൂ....
    നല്ല എഴുത്താണ്. ആശംസകൾ.

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. നന്ദി മണ്ടൂസാ .. :) താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളെ ഞാൻ മാനിച്ചിരിക്കുന്നു

    ReplyDelete
  12. യാത്ര തുടരൂ ഭാവുകങ്ങൾ

    ReplyDelete
    Replies
    1. നന്ദി പൈമ ഭായ് .. വീണ്ടും വരണം, വായിക്കണം

      Delete
  13. വൈശാഖ് മുരളീ...
    സഫലമീ യാത്ര...ഈ യാത്ര ശുഭകരമാകട്ടെ ...
    എല്ലാ വിധ ഭാവുകകങ്ങളും നേരുന്നു ..
    വീണ്ടും വരാം ....
    സ്നേഹപൂർവ്വം
    ആഷിക്ക് തിരൂർ

    ReplyDelete
    Replies
    1. വരവിനും അഭിപ്രായത്തിനും ഒരുപാട് നന്ദി , ആഷിക്ക് ഭായ് :)

      Delete
  14. നന്നായിട്ടുണ്ട്....നല്ല വരികള്‍...
    ശുഭയാത്ര നേരുന്നു :)

    ReplyDelete
    Replies
    1. ആദ്യ വായനയ്ക്ക് ഒരുപാട് നന്ദി സംഗീത് ഭായ്... ഇനിയും വരണം , വായിക്കണം ...

      Delete

എന്നാ പിന്നെ അഭിപ്രായം കൂടെ എഴുതീക്കോളൂ